2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

കൊച്ചിയിലെ ഒരു പ്രഭാതം


വീടിൻടെ അടുത്ത് കൂവി ഉണർത്താൻ പൂവൻ കോഴികൾ ഒന്നും ഇല്ലാത്തതു കൊണ്ട് എന്നത്തേയും പോലെ ടോജിയുടെ സംഗീത കച്ചേരി കേട്ടാണ് ഉണർന്നത്...

കണ്ണു തുറന്നു നോക്കിയപ്പോൾ കുറുക്കൻ തൊട്ടടുത്ത് ഒളിമ്പിക്സ് ൻടെ ദീപ ശിഖയും കൊണ്ട് ഓടുന്ന പോസിൽ മലർന്നു കിടക്കുന്നു...

( കുറുക്കൻ എന്ന് കേട്ട് പേടിക്കണ്ട.. അവൻ എൻടെ റൂം മേറ്റ്‌ ആണ്..  സത്യത്തിൽ അവൻടെ പേര് അനൂപ്‌ ചന്ദ്രൻ എന്നൊക്കെ ആണ്.. ഇടയ്ക്ക് സമാധാനത്തിനു അവൻ തന്നെ ആ പേര് സ്വയം പറയും.. പക്ഷെ എല്ലാവർക്കും അവൻ കുറുക്കൻ ആണ്... മ്മടെ കുറു..)

മൊബൈൽ എടുത്തു നോക്കിയപ്പോ സമയം 6 മണി...
സംഗീതത്തെ വെറുത്തു പോകുന്ന ചില നേരങ്ങൾ ഉണ്ട്... നോട്ട് ചെയ്തോളു അതിലൊന്നാണ് ഇപ്പൊ സംഭവിച്ചത്..

ഇവനൊന്നും ഉറക്കവും ഇല്ലേ എന്നും പറഞ്ഞു വീണ്ടും കിടന്നു...

        വിശന്നു പൊരിഞ്ഞു  വയർ വിസിൽ അടിക്കാൻ തുടങ്ങിയപ്പോ ആണ് പിന്നെ എണീറ്റത്  ... സമയം 11.. അപ്പോഴാണ് ബോധാധയം ഉണ്ടായത്... നാളെ പരീക്ഷ ആണല്ലോ...
എന്തായാലും സ്വയം പഠിക്കില്ല... അവന്മാര് പഠിക്കുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി എഴുന്നേറ്റു..

നോക്കിയപ്പോ നെഞ്ച് തകര്ന്നു പോയി... ടോജി , ബോസ്കോ, വരുണും കൂടി പുസ്തകോം തൊറന്നു പട്ടു മെത്തയിൽ കിടന്നു പഠിക്കുന്നു...

ടോജി പറഞ്ഞു..

" കുറെ നേരം ആയടാ തുടങ്ങിയിട്ട്  2 ചാപ്റ്റർ കഴിഞ്ഞു "

അല്ലെങ്കിലും കൂട്ടുകാർക്ക് ഉള്ളത് പറയുന്ന ശീലം പണ്ട് തൊട്ടേ ഇല്ലല്ലോ.  അപ്പൊ ഇവന്മാർ പഠിത്തം ആരംഭിച്ചിട്ടേ ഉള്ളു എന്ന് ഉറപ്പായി..

" ഫുഡ്‌ കഴിച്ചോടാ നിങ്ങൾ? "

" ആ .. പോകാൻ നേരത്ത് നിങ്ങളെ വിളിച്ചിരുന്നു... "

അപ്പോഴാണ് കുറുക്കനും ആസിഫും എഴുന്നേറ്റു വന്നത്...

അവന്മാർക്കും നല്ല വിശപ്പ്‌  ഉണ്ടെന്നു ആസിഫിൻടെ വയറും തടവി ഉള്ള വരവിൽ നിന്നും മനസിലായി ..

" BRO വിശക്കുന്നു വല്ലതും കഴിചിട്ട് വരാം.. "

ആഗ്രഹം ഇല്ലാതല്ല.. മാസാവസാനം അല്ലേ.. എല്ലവൻമാരുടെയും കീശ കാലിയാണ്..

" ഡാ ഞങ്ങൾ വരുമ്പോൾ അരിയും 1 പാക്കറ്റ് തൈരും വാങ്ങിട്ടുണ്ട്.. "

വരുണ്‍ അത് പറഞ്ഞതും ആച്ചുന്റെ മുഖത് 1000 വോൾട്ട് ബൾബ്‌ മിന്നിയതും ഒരുമിച്ച് ആയിരുന്നു...

ചലോ അടുക്കള...

കുറുക്കൻ അപ്പോഴേക്കും ഫുഡ്‌ കഴിക്കാനുള്ള പ്ലേറ്റ് കഴുകാൻ തുടങ്ങി...

" പ്ലേറ്റ് അല്ലടാ അരി കഴുകടാ " എവടെ കേൾക്കാൻ..

വിശപ്പിന്റെ  വിളി ഞങ്ങളെ കൊണ്ട് വളരെ വേഗം ഭക്ഷണം വപ്പിച്ചു...

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചോറിൽ നിന്ന് ഒരു ചെറിയ മുടി കിട്ടി...

" എന്താ ആച്ചു ഇത്? "

" നീ ഇന്നലെ തിന്ന അത്ര ഒന്നും വരില്ലല്ലോ മുടി തന്നെ അല്ലേ? "

അതും ശരിയാണ്...

ഇന്നലത്തെ കാര്യം ഒരു ചെറിയ ഫ്ലാഷ് ബാക്ക് ആണ്..

                     *******

തലേ ദിവസം ഞാനും ആച്ചുവും കൂടി ഒരു കോഫി കുടിക്കാൻ കേറിയതാ.. ചിക്കൻ റോൾ  കണ്ടപ്പോൾ കഴിക്കാം എന്ന് കരുതി വാങ്ങി.

2 പേരും കൂടി അത് തീർത്തു...

ഒരു ചെറിയ പീസ് കൂടി കിടക്കുന്നുണ്ട്... ഞാൻ അത് സമയം കളയാതെ  എടുത്ത് കഴിച്ചു...

കുറച്ച്  കഴിഞ്ഞപ്പോൾ ആച്ചു ചോദിച്ചു

" BRO ഈ പ്ലേറ്റിൽ ഉണ്ടായിരുന്ന ഒരു ചെറിയ പീസ് എവടെ? "

" അത് ഞാൻ എടുത്തു കഴിച്ചു.."

" നന്നായി.. ഞാൻ അത് കുറെ നേരം ചവച്ചിട്ടും കഴിക്കാൻ പറ്റാത്തതു കൊണ്ട് പ്ലേറ്റിൽ തന്നെ തിരിച്ചു തുപ്പി ഇട്ടതാ... (START MUSIC) "

വയറ്റിൽ ചെറിയ ഒരു ശിങ്കാരി മേളം തുടങ്ങിയതു പോലെ തോന്നുന്നു..

ഇതിൽ കൂടുതൽ ഒന്നും വരാൻ  ഇല്ല... 

ഉടൻ തന്നെ അമ്മയെയും അച്ഛനെയും ഫോണ്‍ വിളിച്ചു മോൻടെ ശബ്ദം അവർ കേൾക്കട്ടെ.. ഇനി പറ്റിയില്ലെങ്കിലോ.. 

എൻടെ ഭാഗ്യത്തിന് ആച്ചു അന്നു പല്ല് തേച്ചിരുന്നു... അങ്ങനെ എൻടെ ജീവൻ തിരിച്ചു കിട്ടി..!

                                                            *******


തൈരും അച്ചാറും മാത്രമേ ഉള്ളു... എന്നാലും എന്താ രുചി..

" കുറച്ച് അരി കൂടി ഇടാം അല്ലേ ടോജി ? "

" എന്തിനാട? ഇത് മതിയല്ലോ? "

ഞങ്ങൾ 333 പേരും കൂടി എല്ലാർക്കും വച്ച ചോറ് തിന്നു തീർത്ത കാര്യം അപ്പോഴാണ് അവർ അറിഞ്ഞത്‌.....

വീണ്ടും കുറച്ച്  അരി കൂടി കുക്കെറിൽ വച്ച് ഞങ്ങൾ പഠനം ആരംഭിച്ചു...

വരുണ്‍ ആച്ചുവിനു കൊടുക്കാനുള്ള 200 രൂപ കൊടുത്തതത്  അപ്പോഴായിരുന്നു..

" BRO ഉച്ചക്ക് ലുലു മാളിൽ പോയി  BROASTED CHICKEN വാങ്ങിച്ചാലോ? "

അവനെ തീഷ്ണതയോടെ ഞാൻ ഒന്ന് നോക്കി...

അൽപ്പം മുൻപ് തൈരിൽ ഇടാനുള്ള പച്ചമുളക് വാങ്ങാൻ ടോജിയോട് പൈസ കടം ചോതിച്ച ആളാ...

ഹാ അതൊക്കെ പിന്നെ തീരുമാനിക്കാം എന്നും പറഞ്ഞു ഞങ്ങൾ പഠനം തുടങ്ങി...

ദൈവത്തെ മനസ്സിൽ ധ്യാനിച് ഞാൻ പുസ്തകം തുറന്നു...

ആഹാ എന്ത് നല്ല മണം...
ആദ്യമായി തുറന്ന എൻടെ പുസ്തകത്തിൻടെ സുഗന്ധത്തിൽ ഞാൻ മയങ്ങി പോയി.. മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത് ബോസ്കോ യുടെ ശബ്ദം കേട്ടിട്ടായിരുന്നു...

"  എടാ ഒരു പ്രശ്നം ഉണ്ട്..  "

"  WHAT  പ്രശ്നം BRO??  നമുക്ക് സോൾവ്‌ ചെയ്യാൻ പറ്റാത്ത എന്താ ഉള്ളത്?   TELL DA  മച്ചാ "

" വേറൊന്നും അല്ല.. ഇതൊക്കെ ആര് പഠിപ്പിക്കും...?? "


" നീ!!!! അല്ലാതാര് ? " എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..

" എനിക്ക് അറിയത്തില്ല "

" അപ്പൊ പിന്നെ ആർക്കും അറിയില്ല... "

പണി വീണ്ടും പാളി..

പഠിത്തത്തിന്റെ കാര്യം ഗുധാ ഹവ ...


ഇപ്പോഴും ഇത് തന്നെ ഗതി ....
അത്തിപ്പഴം പൂത്തപ്പോ കാക്കയ്ക്ക് വായപ്പുണ്ണ്‍  എന്ന് കേട്ടിട്ടില്ലേ... 

പഠിത്തം നടക്കില്ല എന്നായപ്പോൾ ആച്ചുവും ബോസ്കോയും സമയം കളയാതെ പഞ്ച ഗുസ്തി പിടിക്കാൻ തുടങ്ങി..

ബോസ്കോ ആച്ചുവിനെ വളരെ നിഷ്കരുണം തോൽപ്പിച്ച് കളഞ്ഞു...

അതേ ആവേശത്തോടെ ബോസ്കോ എൻടെ നേർക്ക്‌ തിരിഞ്ഞു ..

ഞാൻ നൈസ് ല് സ്കൂട്ട് ആയി...

കാരണം ബോസ്കോടെ അടുത്ത് പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് ഞാൻ ഇന്നലെ മനസിലാക്കി യിരുന്നു...

ബെഡിൽ കിടക്കുമ്പോ അവനെ വെറുപ്പിക്കാൻ ആയി പുറത്ത് കയറിയ ശബരിയെ പൊറോട്ട അടിക്കുന്ന പോലെ തിരിച്ചും മറിച്ചും ഇട്ടവനാണ് ഈ ബോസ്കോ...

വെറും ബോസ്കോ അല്ല DON ബോസ്കോ...  

വേണമെങ്കിൽ കുറുക്കനുമായി ഒരു കൈ നോക്കാം എന്ന് ഞാൻ  പറഞ്ഞു..

കാരണം റൂമിൽ  എൻടെ ക്കാൾ ചെറിയ സൈസിൽ ഉള്ള ഒരേ ഒരു മനുഷ്യൻ ആണ് അവൻ..

മത്സരം തുടങ്ങി...

ഞാൻ കുറുക്കനെ തോൽപ്പിച്ചു...

അപ്പോൾ കുറുക്കന് ആരെയും തോല്പ്പിക്കാൻ കഴിയില്ലേ?
കുറുക്കൻ DUSP ആയി.

അഭിമാന പ്രശ്നം ആണ്... 

അവസാനം ഇര ആയത് വരുണ്‍...

ആവേശകരമായ മത്സരത്തിൽ കുറുക്കൻ ജയിച്ചു.... അവൻ അവൻടെ ശക്തി തെളിയിച്ചു...

ഒട്ടും ഗാപ്‌ തരാതെ ആച്ചു അടുത്ത പരിപാടിയും കൊണ്ട് വന്നു... ഷട്ടിൽ ബാറ്റ് TOURNAMENT ..

doubles ആണ്.. 

ടീം ഇടണം... അയ്യോ കുറുക്കനെ കാണാൻ ഇല്ലല്ലോ?
ഇനി അവൻ TV കാർക്കോ മറ്റോ വല്ല INTERVIEW കൊടുക്കാൻ പോയതാണോ?
അപ്പോഴാണ് ബാത്ത് റൂമിൽ നിന്നൊരു വൃത്തികെട്ട ശബ്ദം

" ഞാൻ ഇവടുണ്ടേ... "

" ok bro എന്നാൽ ടീം ഇട്ടോ... "

നമുക്ക് ലോട്ട് ഇട്ട് തന്നെ എടുക്കാം... "

അങ്ങനെ ടീം ആയി..... എല്ലാവരുടെ പെരിലെയും ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത് വച്ച് ടീമിന് പേരും ഇട്ടു...

ടീം ടാ  : ടോജി, ഞാൻ
ടീം വാ : വരുണ്‍, ആച്ചു
ടീം ബാ : ബോസ്കോ, കുറു (അനൂപ്)

എല്ലാ ആയുധങ്ങളും എടുത്ത് ഞങ്ങൾ വീടിൻടെ ബാൽക്കണിയിലേക്ക് ചലിച്ചു..

കളി തുടങ്ങി 5 മിനിറ്റ് ആയില്ല,
ചെകുത്താൻ കാറ്റിൻടെ രൂപത്തിൽ വന്നു കളിയും മുടക്കി...

പിന്നെന്തു ചെയ്യാനാ, അപ്പുറത്തെ  സ്വീറ്റ് ഹോംസ് ( ലേഡീസ് ഹോസ്റ്റൽ ) ലേക്ക് തലങ്ങും വിലങ്ങും പോയികൊണ്ടിരിക്കുന്ന പെണ്പടകളുടെ കണക്കും എടുത്തുകൊണ്ട് ഞങ്ങൾ അവിടെ തന്നെ ഇരുന്നു...

അതെന്താ സൈഡിൽ ഒരു തട്ടലും മുട്ടലും കേൾക്കുന്നത്??

അത് ടോജിയും കുറുക്കനും ആയിരുന്നു. അവർ അവടെയുള്ള കമ്പിയും പാരയും ഒക്കെ പൊക്കി കൊണ്ട് വരുന്നുണ്ട്...

തൂക്കി വിലക്കാനുള്ള പ്ലാൻ വല്ലതും ആണോ?... എങ്കിൽ വൈകീട്ടത്തെ കഞ്ഞി അവന്മാരുടെ വക...
" ഡാ എവടെ കൊണ്ട് പോയി വിൽക്കാന പ്ലാൻ ? "

ഹേയ്.. വിൽക്കാനോ... ഞങ്ങൾ ഇത് exersice ചെയ്യാനായി എടുത്തതാ bcoz വല്ലഭനു പുല്ലും ആയുധം എന്നല്ലേ. "

" നീ വല്ലവൻടേം കാര്യം പറയാതെ നമ്മടെ കാര്യം പറ... "

" ചളിയടിക്കാതെ വരുന്നുണ്ടേൽ വാടാ കോപ്പേ..."

എങ്കിൽ ഒരു കൈ നോക്കികളയണം അല്ലോ..

ആച്ചു ഒഴികെ എല്ലാരും റെഡി ആയി...
ആദ്യം വാം അപ്പ്.
എല്ലാരും ടോജി ടെ നേതൃത്വത്തിൽ ഓട്ടവും ചാട്ടവും തുടങ്ങി...
6 പാക്ക് വേണം എന്ന വാശിയിൽ ബോസ്കോ ഓട്ടത്തിൻടെ വേഗം കൂട്ടി... കുറച്ച്‌കഴിഞ്ഞപ്പോൾ  ആച്ചുവും ജോയിൻ ചെയ്തു...

അടുത്തത് പുഷ് അപ്പ്‌ ആണ്... എല്ലാരും റെഡി ആയി position ൽ നിന്നു.

വരുണ്‍ മാത്രം എന്തോ ആലോചനയിൽ ആണ്...

" വാടാ varune തുടങ്ങാം... "

വരുണ്‍ എല്ലാരേം നോക്കി പറഞ്ഞു...

" ഓഹോ ഇപ്പോഴാ മനസിലായെ നിങ്ങൾ ഓട്ടമത്സരത്തിനു നിലക്കുകയാണല്ലേ? "

പുഷ് അപ്പ്‌ എടുക്കാൻ നിന്ന ഞാൻ അവൻ പറഞ്ഞത് കേട്ട് നെഞ്ചുംകുത്തി തറയിൽ വീണു...

എല്ലാരും മലർന്നു കിടന്നു ചിരി തുടങ്ങി.... പരീക്ഷ മൂത്ത് വട്ടായി പോയതാണെന്നു  തോന്നുന്നു... പറയുന്നത് എല്ലാം പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങൾ...

" MR . വരുണ്‍ ഇങ്ങനെ ആണെങ്കിൽ അടുത്ത് തന്നെ ഞങ്ങൾ ചങ്ങല വാങ്ങേണ്ടി വരും... "

വ്യയമത്തിനും അതോടെ അറുതിയായി.. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..

ബോസ്കോ പുതിയ പ്രൊഫൈൽ പിക് നു വേണ്ടി ഫോട്ടോ session  ആരംഭിച്ചു..

ഞാൻ വളഞ്ഞും തിരിഞ്ഞും, പല ആംഗിൾ ലും ഫോട്ടോസ് എടുത്തു കൊടുത്തു.. ഫോട്ടോ യിൽ ബോസ്കോ ഇട്ടിരിക്കുന്ന ടി ഷർട്ട്‌ കാണാൻ നല്ല ഭംഗി... ആച്ചു സമയം കളഞ്ഞില്ല അവൻടെ  ടി ഷർട്ട്‌ ഊരി വാങ്ങി... ടോജി ആച്ചുൻടേം...

ബോസ്കോ അവടെ അർദ്ധ നഗ്നൻ ആയി നിൽക്കുന്നു...

പറയാതിരിക്കാൻ വയ്യ മോനെ... സിൽക്ക് സ്മിത പോലും തോറ്റു പോകും....

ആ അവസ്ഥയിൽ ബോസ്കോയെ കണ്ട വരുണ്‍ പോലും comment  അടിച്ച്  പോയി...

എന്താ പറയണ്ടേ... ഏതാണ്ട് മലയാള സിനിമയുടെ സുവർണ്ണ കാലം തിരിച്ചു  വന്ന പോലെ...

ബാക്കി ഉള്ളവർ ഫോട്ടോ എടുത്ത് തകർക്കുകയാണ്.. 

ബോസ്കോ മാത്രം നിരാശനായി നിൽക്കുന്നു...
'നഷ്ട്ട സ്വർഗങ്ങളെ നിങ്ങൾ എനിക്കൊരു ദുഃഖ സിംഹാസനം തന്നു'  ഈ പാട്ട് background മ്യൂസിക്‌ വച്ചാൽ കറക്റ്റ് scene ആണ്..

പെട്ടെന്നാണ് കുറുക്കൻടെ സിഗ്നൽ കിട്ടിയത് 4 നോർത്ത് ഇന്ത്യൻ ഗേൾസ് നടന്നു പോകുന്നു...

ഞങ്ങൾ ചപ്പാത്തി അല്ല ചോറാണ് തിന്നണത് അതോണ്ട് ഞങ്ങൾക്കാർക്കും ഹിന്ദി അറിയാൻ പാടില്ല!!  സൊ ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യാം... ഞങ്ങൾ POSITION കറക്റ്റ് ആക്കി പാട്ട് തുടങ്ങി...

" ഏകാന്ത ചന്ദ്രികേ...... തേടുന്നതെന്തിനോ...."

അവർ മേലേക്ക് നോക്കി ..അപകടം മണത്തറിഞ്ഞ ബോസ്കോ ഉള്ള ജീവനും കൊണ്ട് റൂമിലേക്ക് ഓടി..

അല്ലേൽ അവർ കേസ് കൊടുത്തേനെ...

ബോസ്കോ പോയപ്പോ പിന്നെ എല്ലാർടേം മൂഡ്‌ പോയി.. ഞങ്ങളും പതിയെ താഴെ ഇറങ്ങി...


കുളി
കഴിഞ്ഞപ്പോ വിശന്നു... ആസ് യുഷ്വൽ കഴിച്ചു കഴിഞ്ഞപ്പോ ഉറക്കവും വന്നു...

വരുണിൻടെ മനസ്സിൽ നിന്ന് ബോസ്കോ മഞ്ഞിരുന്നില്ല എന്ന് തോന്നുന്നു...
ഉറക്കത്തിനിടയിലും ബോസ്കോ... ബോസ്കോ എന്ന് അവൻ മന്ത്രിച്ചു കൊണ്ടിരുന്നു...

പാവം ചെറുക്കൻ ഇനി എക്സാം ഹാളിൽ അവനെയും ആലോചിച്ച് ഇരിക്കുമോ എന്തോ?.... :P

അങ്ങനെ പരീക്ഷയും കഴിഞ്ഞു പക്ഷെ മാർക്ക്വന്നപ്പോൾ എല്ലാരും നല്ല മാർകോടെ പാസ്ആയി ... ടോജി എല്ലാരേം ഞെട്ടിച് കൊണ്ട് 49 മാർക്ക്‌ (60) വാങ്ങി... (ഹും)

എന്നത്തേയും പോലെ ഒരു സാധാരണ പരീക്ഷ ആയിരുന്നു ഇതും... പക്ഷെ ദിവസം എന്നും എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കും...

കഴിഞ്ഞിട്ടില്ല..

അടിക്കുറിപ്പ് : കഥയിലെ കഥാപാത്രങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവർ ആയത് കൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിനു കാരണം ഇതിലെ കഥാപാത്രങ്ങൾ തന്നെ ആയിരിക്കും...

1-)o  പ്രതി ബോസ്കോ
2 , 3 വരുണ്‍, ടോജി
ബാക്കി കൂട്ട് പ്രതികൾ... നന്ദി നമസ്ക്കാരം...

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഒരു പ്രോജെക്റ്റ്‌ വീരഗാഥ...!




ഇത് എൻടെ അനുഭവ കുറിപ്പാണ്... പുട്ടിനു പീര ഇടുന്ന പോലെ കുറച്ചു സംഭവങ്ങൾ എക്സ്ട്രാ ഇട്ടിട്ടും ഉണ്ട്.... തുടർന്ന് വായിക്കുക...

ഡിഗ്രി ഫൈനൽ സെം.. പ്രോജെക്റ്റ്‌ എന്ന കുന്ത്രാണ്ടം ആരംഭിച്ചതും ഞങ്ങളുടെ ബാച്ചിൽ... പറഞ്ഞിട്ട് കാര്യമില്ല... എൻടെ ബാച്ച് എന്നും പരീക്ഷണ വസ്തുക്കൾ ആയിരുന്നു. ഡി പി ഇ പി യിൽ തുടങ്ങി.. SSA വരെ .SSLC ക്ക് മൊത്തം ഗ്രേഡ് മാത്രം... റാങ്കും നോക്കി ഇരുന്ന തരുണീ മണികൾ കുറെ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം സർട്ടിഫിക്കറ്റ് ൽ കണ്ട് തൃപ്തി പെടേണ്ടി വന്നു..

പ്ലസ്‌ ടു വിനും ഇതേ കഥ.. ഡിഗ്രി ക്ക് എതിയപ്പോഴോ, ഇത് തുടങ്ങി വച്ചവന് പോലും മനസിലാകാത്ത ഒരു സെമെസ്റ്റെർ സിസ്റ്റം.

പരീക്ഷണങ്ങൾ ഏറ്റു വാങ്ങാൻ ഞങ്ങടെ ജീവിതം ഇനിയും ബാക്കി എന്നും പറഞ്ഞു ഇരിക്കുമ്പോഴാണ് പ്രോജെക്റ്റ്‌ വരുന്നത്...

ജിതേഷും രാഹുലും നിഖിലും പിന്നെ ഞാനും ഒരു ഗ്രൂപ്പ്‌... കൊച്ചി corperation ൽ ബാക്കി വരുന്ന വേസ്റ്റ് ഒരുമിച്ച് തള്ളുന്ന പോലെ ഏറ്റവും അലമ്പ് കളിക്കുന്ന 4 പേർ ഒരു ഗ്രൂപ്പ്‌ ൽ ... പറയണോ പൂരം...

സത്യത്തിൽ പ്രൊജക്റ്റ്‌ ക്ലാസ്സ്‌ പണ്ടത്തെ പി ടി ക്ക് തുല്യം ആയിരുന്നു... ഡാറ്റ ശേഖരിക്കാൻ  ആണെന്നും പറഞ്ഞു കമ്പ്യൂട്ടർ ക്ലാസ്സിൽ കേറി facebook കളി.. അത് ബ്ലോക്ക്‌ ചെയ്തപ്പോൾ ഞങ്ങൾ ആകെ ഉള്ള അപ്ലിക്കേഷൻ ആയ paint ൽ പേറ്റന്റ്‌ എടുക്കേണ്ട  പല കണ്ടു പിടുത്തങ്ങളും നടത്തി.. കോളേജ് ലെ പല ലീല വിലാസങ്ങളും MS  പെയിന്റ് ന്ടെ രൂപത്തിൽ ഞങ്ങൾ പുനരാവിഷ്കരിച്ചു... അത് കണ്ടു പിടിച്ച HOD പിന്നെ ഞങ്ങളെ ആ പരിസരത്തേക്കു അടുപ്പിച്ചിട്ടില്ല... attendace + entertainment ആയത് കൊണ്ട് ആ ക്ലാസ്സ്‌ ഞങ്ങൾ ഒരിക്കലും കട്ട്‌ ചെയ്തില്ല..

അങ്ങനെ ആ ക്ലാസുകൾ ഞങ്ങൾ പുരുഷജനങ്ങൾ ആഘോഷമാക്കി... പെണ്‍കുട്ടികളുടെ ഗ്രൂപ്സ് പരീക്ഷണങ്ങളിൽ മുഴുകി... വേറെ ബോയ്സ് ഗ്രൂപ്പ്‌ ആയ മഹേഷ്‌ ടീം എന്തൊക്കെയോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്...

ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ ഫിസിക്സ്‌ ഗാർഡൻ ന്ടെ നടുവില അട്ടവും നോക്കി ഇരുന്നപ്പോഴാണ് ടീച്ചർ ക്ലാസ്സിൽ എത്തിയെന്ന പഠിപ്പിസ്റ്റ് ൻടെ മെസ്സേജ് വന്നത്... ഹാജർ കളയാതിരിക്കാൻ ഞങ്ങൾ കേറി... അപ്പോഴാണ് ഗീത മിസ്സ്‌ മൊഴിഞ്ഞത്...

" അനീഷ്‌ൻടെ ഗ്രൂപ്പ്‌ൻടെ പ്രൊജക്റ്റ്‌ൻടെ ഒരു വിവരവും ഇല്ലല്ലോ? ടോപ്പിക്ക് സെലക്ട്‌ ചെയ്തത് പോലും പറഞ്ഞിട്ടില്ല "

സെലക്ട്‌ ചെയ്താലല്ലേ പറയാൻ കഴിയു... എന്ത് ചെയ്യും?

" ഓക്കേ ആണ് മിസ്സ്‌ ഡാറ്റ മൊത്തം collect ചെയ്തു കഴിഞ്ഞു..."

" ശരി ടോപ്പിക്ക് പറയു... "

" അത് ഫൈനൽ ആയി തീരുമാനിക്കുന്നത്തെ ഉള്ളു... "

"അപ്പൊ എന്താ ഇത്രേം കാലം collect ചെയ്തത്? "
ബാക്കി ഉള്ള തെണ്ടി കൾ തല താഴ്ത്തി ചിരി തുടങ്ങി.. ഞാൻ നിന്ന് ഉരുകുകയാണ്...

" അതല്ല മിസ്സ്‌.......  ...ഞങ്ങ.... ഞങ്ങൾ ഉച്ചക്ക് ശേഷം പറയാം... "

" no more excuse… എനിക്ക് ഈ hour കഴിയുന്നതിനു മുൻപ് topic  കിട്ടണം... sit down ...... “

പണി പാളാതിരിക്കാൻ   ഞാൻ പറഞ്ഞു.,

" മിസ്സ്‌ കമ്പ്യൂട്ടർ ലാബ്‌ വരെ ഒന്ന് പോകണം... ഞങ്ങൾ ഇപ്പൊ തന്നെ topic പറയാം... "

" ഹും.... go fast…. "

വാലിൽ തീ പിടിച്ച പോലെ ഒരു പാച്ചിൽ ആയിരുന്നു...

ഇന്റർനെറ്റ്‌ ൻടെ എല്ലാ അരിയും പെറുക്കി എടുത്തു... ഇനി ഗൂഗിൾ മാത്രമേ ബാക്കി ഉള്ളു....

ഗൂഗിൾ നും ഞങ്ങളെ സഹായിക്കാൻ കഴിയുന്നില്ലേ??... വേണ്ട സമയത്ത് ഒരു കോപ്പും കാണില്ല... വരുന്നത് എല്ലാം യമണ്ടൻ topic ക്കുകൾ ....

കോയമ്പത്തൂർ പഠിക്കുന്ന ഒരു കൂട്ടുകാരി യെ വിളിച്ചു... ഹോ രക്ഷപെട്ടു... അവർ ചെയ്യുന്ന ഒരു പ്രൊജക്റ്റ്‌ പറഞ്ഞു തന്നു... എല്ലാ സംഭവവും ready made ആയി വാങ്ങാൻ കിട്ടും...

പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല topic decided

‘ 3 stage FM transmitter ‘
പേര് കേട്ടാൽ സുമ്മാ അതുറതില്ലേ ....

സംഭവം ഇതാണ്... ഞങ്ങടെ 'യന്ത്രം' ഓണ്‍ ചെയ്ത ശേഷം ഒരു 10 മീറ്റർ distance ൽ റേഡിയോ വച്ച് tune  ചെയ്താൽ  അതിൽ ഞങ്ങൾ പറയുന്നത് കേൾക്കാം...

Topic പറഞ്ഞു കഴിഞ്ഞപ്പോ ടീച്ചർ ടെ നെറ്റി കടയിലെ ഷട്ടർ ഇടുന്നത് പോലെ ഒന്ന് ചുളിഞ്ഞു...

ഇതൊക്കെ ഈ ഒന്നിനും കൊള്ളാത്തവൻ മാരെ കൊണ്ട് പറ്റുമോ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്...

എന്തായലും മുന്നോട്ടു പോകാൻ അനുവാദം കിട്ടി...

ഇനിയുള്ള 1 മാസം ടെൻഷൻ വേണ്ട.. ഞങ്ങൾ വീണ്ടും പ്രൊജക്റ്റ്‌ ക്ലാസുകൾ ആഘോഷമാക്കി...

ടീച്ചർ ഒഴികെ എല്ലാർകും അറിയാം ഞങ്ങൾ എന്തോ ഉടായിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന്..

1 മാസത്തിനു ശേഷം ഉള്ള ക്ലാസ്സ്‌.. ,...

അന്നാണ് ആദ്യത്തെ DEMONSTRATION ....

ഞങ്ങൾ ആ കാര്യം മറന്നു ഇരിക്കുകയായിരുന്നു... രാവിലെ ഫോണ്‍ എടുത്ത് നോക്കുമ്പോ രാഹുൽൻടെ SMS

" ഇന്നാണ് DEMONSTRATION നീ എവടെ നിന്നെങ്കിലും എന്തെങ്കിലും സങ്കടിപ്പിച്ചു വാ... " എന്ന്...

അവൻ ഇന്നലെ അയച്ച SMS ആണ്.. തെണ്ടിക്ക് ഒന്ന് വിളിച്ചുടെ... പറഞ്ഞിട്ട് കാര്യം ഇല്ല.. കോളേജ് പിള്ളേർ ടെ കൈയ്യിൽ മിസ്സ്‌ അടിക്കാൻ ഉള്ള 1 പൈസ യിൽ കൂടുതൽ കാണില്ലല്ലോ... എല്ലാം വിധി...

ഞാൻ വേഗം അവനെ തിരിച്ചു വിളിച്ചു...

എന്നത്തേയും പോലെ അന്നും ഒരു സുന്ദര ശബ്ദം ഉള്ള തരുണീമണി  ഫോണ്‍ എടുത്തു പറഞ്ഞു..... balance ഇല്ല മോനെ...!... എന്ന്....
എന്നാ വാഴ്കൈട ഇത്...

AS USUAL സമയം കളയാതെ അച്ഛന്റെ ഫോണ്‍ ചൂണ്ടി അവനെ വിളിച്ചു.. എങ്ങനേലും ഒരു FM  ഒപ്പിക്കാൻ പറഞ്ഞു...

മെല്ലെ ചേച്ചിടെ നെയിൽ പോളിഷ് REMOVER പൊക്കാൻ നോക്കി... നടന്നില്ല ആ പൂതന പിന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു..

" ഏത് പെണ്ണിന് കൊടുക്കാനാട? "

ഒരു ചോദ്യം...

അയ്യോ സ്വാമീ ഒന്നും വേണ്ടേ.. ജീവൻ മാത്രം മതി...

ജിതേഷ് നെ വിളിച്ച് അവന്റെ ചേച്ചിടെ നെയിൽ പോളിഷ് REMOVER കൊണ്ട് വരാൻ പറഞ്ഞു...

എന്റെ ചേച്ചി പണ്ട് POLYTECHNIC ൽ ചെയ്ത പ്രൊജക്റ്റ്‌ൻടെ അവശിഷ്ട്ടങ്ങൾ ഞാൻ സൂക്ഷിച് വച്ചിരുന്നു... അത് ഉപകാരം ആയി..
അതും വാരി എടുത്ത് നേരെ ഹോസ്റ്റൽ റൂമിൽ എത്തി...

നിഖിൽ അവടെ ഉണ്ടായിരുന്നു...

ഞങ്ങൾ വർക്ക്‌ തുടങ്ങി... REMOVER വച്ച് അതിലെ വരകൾ മാച്ചു... 
ബാക്കി നിഖിൽ പണ്ട് ലാബിൽ നിന്നും പൊക്കിയ WIRE വച്ച് ഏതാണ്ട് ഫോട്ടോ യിൽ ഉള്ള ഒരു രൂപം ഉണ്ടാക്കി... എന്നിട്ടും  രണ്ടു മൂന്നു വരകൾ മായുന്നില്ല... അറ്റ കയ്ക്കു നിഖിൽ അവടെ ഉണക്കാൻ ഇട്ടിരുന്ന ദാസൻടെ കോണകം എടുത്ത് തുടച്ചു നോക്കി... വര മാത്രം അല്ല അതിൽ ഉണ്ടായിരുന്ന 2 ചിപ്പ് വരെ അടിച്ചു പോയി...

ഇനി രാഹുൽ മാത്രമേ വരാൻ ഉള്ളു...

അതാ വരുന്നു നമ്മടെ നടൻ!!... പണ്ട് വേല പറമ്പിൽ നിന്ന് വാങ്ങിയ 50 രൂപാടെ FM കൊണ്ട്...

എനിക്ക് അപ്പൊ ഓർമ വന്നത്  അനിയൻ ബാവ ചേട്ടൻ ബാവ സിനിമയിൽ RECORDING കംപ്ലൈന്റ്റ്‌ ഉള്ള റേഡിയോ കൊണ്ട് റെക്കോർഡ്‌ ചെയ്യാൻ വന്ന ഇന്ദ്രൻസ്നെ ആണ്..

ഇനി വേറെ വഴി ഇല്ല... നേരെ ലാബിലേക്ക് നടന്നു...

അപ്പോഴാണ് ജിതേഷ് ൻടെ കുരുട്ടു ബുദ്ധി വർക്ക്‌ ഔട്ട്‌ ആയത്...
അവൻ ഫോണിൽ RECORDING OPEN ചെയ്തു...
എന്നോട് ഹലോ എന്ന് പറയാൻ പറഞ്ഞു...

വല്യ ചെലവൊന്നും ഇല്ലല്ലോ... ഞാൻ കുറെ ഹലോ കൾ വാരി വിതറി...

അപ്പോഴാണ് അവൻടെ പ്ലാൻ ഞങ്ങള്ക്ക് മനസിലായത്... മൊബൈലിൽ FM ON ആക്കുന്ന പോലെ കാണിച്ച് നേരത്തെ റെക്കോർഡ്‌ ചെയ്ത ഓഡിയോ ക്ലിപ്പ് അവരെ കേൾപ്പിക്കണം.

അപ്പോൾ അവർ വിചാരിക്കും, ഞങ്ങൾ അവടെ പറയുന്നതാണ് ഇവർ FM ൽ കേൾക്കുന്നതെന്ന് !! എങ്ങനുണ്ട് ഐഡിയ ???

ദൈവമേ... ഈ തലതിരിഞ്ഞവൻടെ വക്ര ബുദ്ധി കാരണം ഞങ്ങടെ കഞ്ഞിയിൽ കൂടെ പാറ്റ വീഴുമോ എന്ന കാര്യത്തിൽ മാത്രമേ ഇനി  സംശയം ഉള്ളു......

ഐഡിയ ഞങ്ങൾടെ ഷേപ്പ് ചേഞ്ച്‌ ആക്കുമോ എന്തോ…

വരുന്നിടത്ത് വച്ച് കാണാം,.. ഞങ്ങൾ ലാബിൽ കയറി... ടീച്ചർ വന്നിട്ടില്ല... അവൻ വേഗം നീരജ യുടെ അടുത്ത പോയി.. എന്നിട്ട് ഹെഡ് സെറ്റ് വച്ച് കൊടുത്തു... അവളോട്‌ പറഞ്ഞു...

“ അനീഷ്‌ അത് ഓണ്‍ ചെയ്ത ശേഷം പറയുന്നത് എന്ടെ ഫോണ്‍ ലെ FM  ൽ കേൾക്കാമോ എന്ന് ചെക്ക്‌ ചെയ്യണം ”

ഞാൻ ഒരൽപം മാറി നിന്ന് അതിലുടെ ഹലോ ഹലോ എന്ന് പറഞ്ഞു....
അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി...

“ കേൾക്കാം കേൾക്കാം...”

അത് കേള്ക്കേണ്ട താമസം ബിവരെജ് നു മുന്നിലെന്ന പോലെ ഒരാൾകൂട്ടം...

ഞങ്ങടെ കണ്ടു പിടുത്തം ടെസ്റ്റ്‌ ചെയ്യാൻ... ഉള്ള Q ആണ്.

പദ്ധധി ചളമാകുന്ന സീൻ ആയപ്പോ ഞാൻ ചുമ്മാ ഒരു ബിൽഡ് അപ് അങ്ങ് കൊടുത്തു...

" അങ്ങനെ ചാക്കനേം പോക്കനേം ഒന്നും കാണിക്കാൻ പറ്റില്ല... പോയെ പോയെ... "

കുറച്ചെണ്ണം വിശ്വസിച്ചു... പിന്നെ ഞങ്ങളെ നന്നായിട്ട് അറിയുന്നവർ ഉള്ളിൽ ചിരിച്ചു... പക്ഷെ മാം നെ പറ്റിക്കാൻ പറ്റില്ലല്ലോ...

അപ്പോഴാണ് ജിതേഷ് അടുത്ത പരിപാടിയും ആയി വന്നത്...

അറിയാത്ത പോലെ  അത് തട്ടി താഴെ ഇട്ടു... എന്നിട്ട് ആക്ടിംഗ് തുടങ്ങി.. ഞങ്ങൾ സപ്പോർട്ട് ചെയ്യാനും... അപ്പോഴാണ് ടീച്ചർ വന്നത്... വേഗം ടീച്ചർ ടെ അടുത്ത പോയി...

" മാം ഇത് അറിയാതെ താഴെ വീണു... ഇപ്പൊ വർക്ക്‌ ആകുന്നില്ല..."

" മക്കളേ ഞാൻ ഇത് എത്ര കണ്ടതാ... "

" അല്ല മാം സത്യമായിട്ടും......."

പെട്ടെന്നാണ് നീരജയും ശ്രീദേവി യും സപ്പോർട്ട് ആയിട്ട് വന്നത്...

" മാം അവർ പറയുന്നത് സത്യമാണ്... കുറച്ചു നേരം മുൻപ് ഞങ്ങളെ കാണിച്ചതാ.."

2 പ്രിയ ശിഷ്യകൾ പറയുന്നത് തള്ളികളയാൻ പറ്റില്ലല്ലോ... ഞങ്ങൾ തടി തപ്പി...

വിദ്യ അപ്പുറത് നിന്ന് പറഞ്ഞു കൊടുക്കാം ട്ടോ എന്ന് action കാണിക്കുന്നു... പോടീ പുല്ലേ എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി... അങ്ങനെ മിഷൻ 1 SUCCESS…

വീണ്ടും 2 മാസം കഴിഞ്ഞു... ഫ്രൈഡേ മാം വന്നു പറഞ്ഞു

“ MONDAY ആണ് SUBMITT ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ്... അത് കഴിഞ്ഞാൽ ഞാൻ തിരിഞ്ഞു നോക്കില്ല... “

മാം പറഞ്ഞാൽ പറഞ്ഞതാ...

എല്ലാം വളരെ പെട്ടെന്നായിരുന്നു...
ആകെ കിട്ടുന്ന മാർക്ക്‌ കളയാൻ വയ്യാത്തോണ്ട് ഞങ്ങൾ ശനിയാഴ്ച കോയമ്പത്തൂർ പോകാൻ തീരുമാനിച്ചു...

രാവിലെ തന്നെ സ്റ്റേഷനിൽ എത്തി... ഞാനും ജിതെഷും enquiry യിൽ പോയി  കോയമ്പത്തൂർ ക്കുള്ള ട്രെയിൻ എപ്പോഴാ എന്ന് അന്യേഷിച്ചു... 

മറുപടി അവർ തൊട്ടു മുന്നിൽ ഇരുന്നു കൊണ്ട് മൈക്കിൽ പറഞ്ഞു...
ഞങ്ങൾക്ക് അത് പുതുമ ആയിരുന്നു.... 2 പേരും അവരടെ മുഖത്ത് നോക്കി ചിരി  തുടങ്ങി...

രാഹുൽ ഞങ്ങളെ പിടിച്ചു  വലിച്ചു  കൊണ്ട് പോയത് കൊണ്ട് തല്ലു ഒഴിവായി കിട്ടി...

അങ്ങനെ ഞങ്ങൾ കോയമ്പത്തൂർ എത്തി... ഫ്രണ്ട് പറഞ്ഞ പ്രകാരം ഞാൻ വഴി അന്യേഷിക്കാൻ തീരുമാനിച്ചു...

ആദ്യം കണ്ട പാണ്ടിയെ തടഞ്ഞു നിർത്തി...
അണ്ണേ.... എന്ന വിളിക്ക് മുൻപ് അയാൾ പോയി...

ഈ തമിഴ് ഒരു പ്രശ്നം ആണ്....

അടുത്ത പാണ്ടി വരുന്നുണ്ട്... ഞാൻ അയാളോട് വളരെ കഷ്ട്ടപെട്ടു ചോതിച്ചു...

" അണ്ണേ ഉക്കട തിക്കു എപ്പടി പോകും... ഐ MEAN വളി.... (വഴി) "
അയാൾ ഒരു കഷ്ട്ടപാടും കൂടാതെ പറഞ്ഞു..

" നേരെ പോയാൽ മതി കുട്ടാ.... "

എന്റെ മുഖം പുന്നെല്ലു കണ്ട എലിയുടെ കണക്കായി....

ബ്ലടി മലയാളീസ് ... ഈ മല്ലുസ് നെ തട്ടിട്ടും മുട്ടീട്ടും നടക്കാൻ പറ്റാതെ ആയി...

അങ്ങനെ ഞങ്ങൾ വഴി യും കടയും എല്ലാം കണ്ടു പിടിച്ചു....
സാധനം കയ്യിൽ കിട്ടി.... സന്തോഷമായി....

അപ്പോഴാ രാഹുൽ പറഞ്ഞത്... "ഇവടം വരെ വന്നിട്ട് ഡ്രസ്സ്‌ എടുക്കാതെ പോകണ്ട... ഇവടെ ഡ്രസ്സ്‌ വളരെ ചീപ്പ്‌ ആണ്..."

എന്നാൽ നോക്കാം എന്ന് പറഞ്ഞു ഒരു കടയിൽ കേറി..
ഒരു ഷർട്ട്‌ ന്ടെ വില ചോതിച്ചു....

“ 500 റുപീസ് സാർ ...!!! “

“ 500 രൂപയോ.... “

ഞാൻ ഒരു നെടു നിശ്വാസത്തോടെ ചോതിച്ചു...

മറുപടി പറഞ്ഞത് അവടെ നിന്ന പാണ്ടി പയ്യന് ആയിരുന്നു....

" സാർ നീന്ഗ മലയാളീസ് താനെ? "

" ആമ "

" വേസ്റ്റ്.., പോ.... സുമ്മ വില പെസിട്ടെ ഇരിക്കും.... ഒന്നുമേ  PURACHASE പണ്ണവും  മ്മാട്ടേ "

പന്ന പാണ്ടി.... മല്ലുസേ നെ പുച്ചിക്കുന്നു...

ആദ്യം സാർ എന്ന് വിളിച്ച അവൻ ഇപ്പൊ വിളിക്കുന്ന കണ്ടോ...
ൻടെ ചോര തിളച്ചു വന്നു...

അവനു പണ്ണി കാണിച്ചു കൊടുക്കാം... തിരിഞ്ഞു നോക്കിയപ്പോൾ 2 ഉഗ്രൻ പാണ്ടികൾ SALES മാൻ മാർ നിൽക്കുന്നു...

ൻടെ തിളച്ച ചോര താണ പ്പോൾ ധൈര്യം ഉണ്ടേൽ ഇന്ത്യക്ക് വാടെ എന്നും മനസ്സിൽ പറഞ്ഞ് അവടന്ന് ഇറങ്ങി...

നാട്ടിൽ കാലു കുത്തിയപ്പോൾ ആശ്വാസം ആയി....

അന്ന് ഗൂഗിൾ  മൊത്തം തപ്പി പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ഉണ്ടാക്കി...
കോപ്പി പേസ്റ്റ് വർക്ക്‌ മാത്രം ...

അലങ്കാര പണി കാട്ടി പിടിച് നിൽക്കാൻ പറ്റുള്ളൂ... അതോണ്ട ഞങ്ങൾ അത് BIND ഒക്കെ ചെയ്ത് മനോഹരമാക്കി...
സമയത്തിന് വച്ചു...

ആ പ്രൊജക്റ്റ്‌ നു ഞങ്ങൾക്ക് ഫുൾ മാർക്ക്‌ കിട്ടി... കഷ്ട്ടപെട്ടു ചെയ്ത ഞങ്ങടെ പെണ്പടകളിൽ പലർക്കും അത് കിട്ടിയില്ല....

മാം ന്റെ കണ്ണ് നിറഞ്ഞു പോയി.... ഞങ്ങടെം....

സമയത്തിനു പ്രൊജക്റ്റ്‌ SUBMITT ചെയ്ത ആണ്‍കുട്ടികൾ എന്ന പേരിൽ അങ്ങനെ ഞങ്ങൾ ചരിത്രം തിരുത്തി.... അങ്ങനെ ഞങ്ങടെ പ്രൊജക്റ്റ്‌ ഉം ഒരു വീര ഗാഥ ആയി വിക്ടോറിയ കോളേജ് ന്റെ ചുമരുകളിൽ ഉറങ്ങുന്നു....

NB  : ഒരു അപേക്ഷ...ഇനി ഇത് വായിച്ചു ഉള്ള മാർക്ക്‌ കളയരുത്....PLS!.. :)

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

കൂറ (കൂതറ റൊമാൻസ്)


           കൂറ   (കൂതറ റൊമാൻസ്)
                         
ഇതെന്റെ ആദ്യത്തെ പോസ്റ്റ്‌ ആണ്... എല്ലാവരുടെയും ആശംസകളും അനുഗ്രഹങ്ങളും പ്രതീക്ഷിച് കൊണ്ട് ഞാൻ തുടങ്ങുന്നു...


പഴയ പോലെ ജോലിയൊന്നും ഇല്ലാതെ ഡ്യൂട്ടി സ്ഥലത്ത് ( ബസ് സ്റ്റൊപ്പിലെ ആലിന്റെ ചുവട്ടിൽ)  ചന്ദ്രനിൽ പോയ നീൽ ആംസ്റ്റ്രൊങ്ങ്  നെ പോലെ വായ പൊളിച് ഇരിക്കുമ്പോഴാണ് അലവലാതി  ‘സുകു’  വരുന്നത്..

  തെണ്ടി ക്ക് സ്വന്തമായി ജോലി ഉള്ളതിന്റെ അഹങ്കാരം ആണ്... ഞങ്ങളെ കാണുമ്പോൾ ദിവസവും 2 പുച്ഛം വിട്ടിട്ട് പോകും...

കെ.ടി.മിറാഷ് ന്റെ പേരും പറഞ്ഞു വീട്ടില് നിന്നുള്ള കുത്തൽ.. 

നമ്മടെ പ്രായത്തിലെ മച്ചാൻസ് നു തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യം ആണല്ലോ കൂട്ടുകാരുമായി ഉള്ള  താരതമ്യ പെടുത്തൽ .... നമ്മളോട് കണ്ടു പഠിക്കാൻ പറയുന്ന കൂട്ടുകാരുടെ അച്ഛനമ്മമാർ അവരോടു പറയുന്നത് നമ്മളെ കണ്ടു പഠിക്കാൻ ആയിരിക്കും..  അതാണ് ഇതിലെ വലിയ തമാശ..

അച്ഛനമ്മമാരുടെ മുന്നിലെ മാതൃക പുത്രൻ  എന്നും അടുത്ത വീട്ടിലെ പയ്യൻ ആയിരിക്കും...  അവൻ ഏതു കൂതറ ആണേലും ശരി.

അവൻ അടുത്തെതാറായി....

ആ അറാം പെറന്നവൻ ഞങ്ങളെ കണ്ടു... 
ഇന്നവന്റെ തന്തക്കു വിളിക്കണോ അതോ തള്ളക്കു വിളിക്കണോ എന്ന് ആലോചിച് ഇരുന്നപ്പോഴാണ് പതിവിനു വിപരീതമായി അവൻ  വേറെ ഒരു കാര്യം പറഞ്ഞത്...

അവന്റെ കമ്പനി യിൽ ഡിഗ്രി ക്കാരെ ജോലിക്ക് എടുക്കുന്നുണ്ട്!!!  എന്ന്...
നാളെയണത്രെ  ഇന്റർവ്യൂ.......

ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞ തോട്ടി സുകു വിനു ഒരായിരം വർഷം....
ഛെ അത് വേണ്ട.. ജോലി കിട്ടിയിട്ടില്ലല്ലോ... അല്ലേലും തോട്ടിക്കു വേണ്ടി ആര് പ്രാർത്ഥിക്കാൻ??

" ഫ്രെഡി മച്ചു നമുക്ക് പോകേണ്ടാട?? "

" പിന്നെ പോകാതെ.. ഒരു ജോലി കിട്ടിയിട്ട വേണം കിരീടത്തിൽ കൊച്ചിൻ ഹനീഫ നടന്ന പോലെ സധാചാരക്കാരുടെ മുന്നിലുടെ ഒന്ന് നടക്കാൻ.. "

നമുക്ക് പിന്നെ പ്രത്യേകം PLANNING  ന്റെ ആവശ്യമോ വേറെ പരിപടികാലോ ഒന്നും ഇല്ലാത്തതിനാൽ ഉടൻ തന്നെ പോകാൻ മനസ് കൊണ്ട് തയ്യാറെടുത്തു...

ഈശ്വരാ നാളെ മിന്നിച്ചേക്കണേ... മനസിന്നുള്ളിൽ അവടെയും ഇവടെയും ആയി ചെറിയ ചെറിയ ലഡ്ഡു പോട്ടികൊണ്ടിരുന്നു...

എന്തായലും ഇന്നത്തെ ഉറക്കം ഗോവിന്ദ ആണ്... ദാസനെയും വിജയനെയും പോലെ സ്വപനം കണ്ടു കിടക്കണം ഞങ്ങള്ക്ക്... അല്ല പിന്നെ... ഇതൊക്കെ എന്ത്...

ഒരു ചെറിയ കമ്പനി ആണ് പക്ഷെ ഞങ്ങടെ നാട്ടിലെ വലുതും...
പുന്നൂസ് മുതലാളിടെ 50 വർഷം പഴക്കം ഉള്ള പ്രസ്ഥാനം.. നാട്ടുകാരുടെ വിച്വസ്ഥ സ്ഥാപനം.  ഞങ്ങൾ ഡിഗ്രി ക്കാരെ സംപതിചിടത്തോളം വലിയ ഒരു ജോലി ആണ്...
നാട്ടിൽ തന്നെ ഒരു 10000 ഉലുവ കിട്ടിയാൽ പുളിക്കുമോ??

എന്തായാലും രാവിലെ തന്നെ കുളിച് കുറി തൊട്ടു അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങി.. എല്ലാ സപ്രിടിക്കെട്ടും എടുത്ത് ബാഗിലാക്കി..
ബൈക്ക് മുറ്റത്തേക്ക് ഇറക്കി.

" ഡാ ഫ്രെഡി!!!  ഇറങ്ങട സമയം ആയി "

" അവൻ പള്ളിയിലേക്ക് പോയിരിക്കുവട ശ്യാമേ "  മറുപടി പറഞ്ഞത് അവന്റെ അപ്പൻ ആയിരുന്നു...

" നീ അവനെ അവടന്ന് പിക്ക് ചെയ്താൽ മതി "

" ശരി  അപ്പാ!...    അമ്മേ എന്നാൽ ഞാൻ  ഇറങ്ങുവാ!.. അച്ഛാ....ശരി എന്നാൽ "

കുലം കുത്തി!!!!

പള്ളി പെരുന്നാളിന് പെണ്പിള്ളരുടെ എണ്ണം എടുക്കാൻ മാത്രം പള്ളിയിൽ പോയിരുന്ന ചെക്കൻ ആയിരുന്നു...
അവൻ ഇന്ന് ഫൌൾ കളിച്ചു ...
ദൈവമേ അവനെ മാത്രം ഇനി എടുക്കുമോ?....  ഏയ് ...
അവനു കാണിച്ചു കൊടുക്കാം അയ്യപ്പനാണോ യേശു വിന്നോ ശക്തി എന്ന്,.

പള്ളിയെത്തി അവനെ കാണുന്നില്ലല്ലോ..
അതാ രൂപകൂടിനു താഴെ മുട്ട് കുത്തി ഇരിക്കുന്നു... ചെറുക്കന് ദൈവ വിളി കിട്ടിയോ എന്തോ ...

" ഡാ കള്ളാ നസ്രാണീ "       ഭാഗ്യം  വേറെ ആരും കേട്ടില്ല...

അവൻ ഞെട്ടി തിരിഞ്ഞു നോക്കി

" മതി മതി ഇനിയും മുട്ട് കുത്തിയാൽ ചിലപ്പോ മൈക്രോസോഫ്ട്കാര് വന്നു കൊത്തികൊണ്ട് പോകും "
അവന്റെ സ്വന്തം സ്റ്റൈൽ ലിൽ ഒരു വളിഞ്ഞ ഇളിയുമയി നടന്നു വന്നു...

" പോകാം "

" മ്മ്... "

" മച്ചുസ് നമ്മടെ കാര്യം വല്ലതും  പറഞ്ഞോട? "

" അത് മച്ചാൻ പ്രത്യേകം പറയണോ? അതോണ്ടല്ലേ ഞാൻ വൈകിയത് .."

" ഉവ്വ് ഉവ്വേ ... പിന്നെ അവടെ കേറി മണ്ടത്തരം ഒന്നും ഒപ്പിചെക്കല്ലേ "

" നീ വല്യ പിസ്ത ഒന്ന് പോടാ "

ഓഫീസി ന്റെ മുന്നില് എത്തിയതും എനിക്ക് കാലു വിറക്കാൻ തുടങ്ങി...

 " ഫ്രെഡി  ഡാ ടെൻഷൻ തോന്നുവാണേൽ എന്റെ കയ്യിൽ പിടിച്ചോ.."

അവൻ കയ്യിൽ പിടിച്ചപ്പോഴാ പകുതി സമാധാനം ആയത്..
ഉള്ളിൽ കേറിയപ്പോ കവലയിലെ മീൻ മാർക്കറ്റിൽ  എത്തിയ ഒരു പ്രതീതി...
തോട്ടി സുകു  നാട് മൊത്തം നോട്ടീസ് അടിച്ചു കാണും...
വീണ്ടും മനസ്സിൽ സുകുവിന്റെ  മാതാപിതാക്കളെ സ്മരിച്ചു..  

അല്ലേലും ഞങ്ങളോട് മാത്രം പറയാൻ ഞങ്ങൾ അവന്റെ അമ്മാവന്റെ മക്കൾ ഒന്നും അല്ലല്ലോ..

ചെയ്യാൻ ഒന്നും ഇല്ല...

കുറച്ചു സോഫ ഇട്ടിട്ടുണ്ട് അവടെ ഉള്ള സ്ഥലത്ത് ഞാനും ഫ്രെഡി യും  ഇരുന്നു.
തൊട്ടടുത്ത് ഇരിക്കുന്നവൻ ടി പോയില് നിന്നും പത്രം എടുത്ത് വായിക്കാൻ തുടങ്ങി...

  വെറ്തെ കയ്യിൽ തന്നാൽ പോലും വായിക്കാൻ തോന്നാത്ത പത്രം അടുത്ത ഇരുന്നു ആരെങ്കിലും വായിച്ചാൽ... അത് ട്രെയിനിൽ വച്ച്  ആയാലും ബസിൽ വച്ച് ആയാലും നമ്മളും വായിക്കും വളരെ കഷ്ട്ടപെട്ടു...
കോളം തികക്കാൻ ഇട്ട ചവറു വാര്ത്ത പോലും നമ്മൾ വായിച്ചു പോകും..

അത് തന്നെ ഇവടെയും സംഭവിച്ചു...
എന്റെ കഷ്ട്ടപാട് കണ്ടു അയാൾ പത്രം മൊത്തമായി എന്റെ കയ്യിലോട്ട് തന്നു.. അതോടെ എന്റെ ഇന്റെരെസ്റ്റ്പോയി..

എന്നാലും അയാളെ ബോധിപ്പിക്കാൻ പേപ്പർ ചുമ്മാ മറിച്ചു നോക്കി ഞാൻ കേടു പാടുകൾ ഒന്നും വരുതതെ ഭദ്രമായി തിരിച്ചേൽപ്പിച്ചു...

  അപ്പുറത്ത് ഫ്രെഡി ഒരു കിടിലൻ പീസ് ന്റെ അടുത്താണ് പോയി ഇരിക്കുന്നത്... അവൾ കാര്യമായ പഠിത്തത്തിൽ ആണ്.. ഇന്റർവ്യൂ ആയാലും എക്സാം ആയാലും പെണ്പിള്ളേർക്ക് ലാസ്റ്റ് ടൈം ലും ബുക്കിൽ മുഖം പൂഴ്ത്തി ഇരിക്കണം..

അവൻ കിട്ടിയ ടൈം കൊണ്ട് അവളെ മുഴുവനായി സ്കാൻ ചെയ്തു..
ഞാൻ അത് ലൈവ് ആയി ഇപ്പുറത്തിരുന്നു കാണുകയാണ്..

എന്തോ പന്തികേട്തോന്നിയ പെണ്കുട്ടിസോഫയിൽ ഇരുന്നു  കൊണ്ട്  തന്നെ അല്പ്പം പൊങ്ങി പോയ അവളുടെ പാവാട (skirt ) താഴേക്ക്ഇറക്കി..
അത് കണ്ടു അവള്ടെ അച്ഛനെപോലെ തോന്നിക്കുന്ന മനുഷ്യൻ അടുത്തേക്ക് വന്നു...

സീൻ  വഷളാക്കാതെ ഫ്രെഡി നൈസ് ല് സ്കൂട്ട് ആയി എന്റെ അടുത്തേക്ക് വന്നു...

അപ്പോഴാണ് ദൈവ ദൂതൻ പ്യൂണ്കൃഷ്ണേട്ടൻ  ഇന്റർവ്യൂ മുറിയുടെ പുറത്ത് വന്നു ഒരു അശരീരി  നടത്തിയത്..

BSc ക്കാരെ മാത്രമേ എടുക്കുന്നുള്ളൂ….”  എന്ന്.

ഉവ്വോ നോമിന് സന്തോഷം ആയിരിക്കുന്നു... എന്റെ ഓണം കേറാ മൂല നാട്ടിൽ Bsc ക്ക് പഠിക്കുന്നവർ വളരെ കുറവാണു..

ഹാൾ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി... മനസ്സിൽ ലഡ്ഡു മാറി അമിട്ട് പൊട്ടാൻ തുടങ്ങി.. 

ഒരു മാതിരി World cup ഉം Champions ട്രോഫി യും ഒരുമിച്ച് കിട്ടിയ ആഹ്ലാദം..  എന്നിട്ടും 2 എണ്ണം ഇരിപ്പുണ്ടല്ലോ... എവടയോ കണ്ട മുഖ പരിചയം...

എന്റെ സമയം അടുത്തു. കൃഷ്ണേട്ടന്റെ വിളി വന്നു...

" ഡാ ഞാൻ പോയേച്ചു വരാം "

" വേഗം വരണേ "
പോടാ തെണ്ടി (ആത്മഗദം)   ദൈവമേ മിന്നിച്ചേക്കണേ...

വാതിൽ മെല്ലെ തുറന്നു...

പണ്ടത്തെ ബ്ലാക്ക്ആൻഡ്വൈറ്റ് ഫിലിം കളിൽ കാണുന്ന പോലെ ഒരു മധ്യ വയസ്ക്കൻ കുറെ കടലാസ് കൂമ്പാരത്തിന്റെ മുന്നിൽ ഇരിക്കുന്നു...

DUSP .. ഞാൻ സിനിമയിൽ കാണുന്ന പോലത്തെ ഒരു ഇന്റർവ്യൂ ആണ് പ്രതീക്ഷിച്ചത്... ഹാ സാരമില്ല...

" ഇരിക്കണം.." കിളവൻ മൊഴിഞ്ഞു...

ഹോ സന്തോഷം .... ഇയാള് പറഞ്ഞില്ലേൽ ഞാൻ ഇവടെ നിന്നേനെ എന്നൊക്കെ മനസ്സിൽ അല്ലാതെ പുറത്ത് പറയാൻ പറ്റില്ലല്ലോ...

" മോന് കംപ്യുട്ടർ  ഒക്കെ അറിയില്ലേ? "

" ഉവ്വ് നന്നായി അറിയും "

" ഇവടെ കടലാസ് മാറ്റി മുഴുവൻ കംപ്യുട്ടർ ആക്കാൻ പോകുവാ.. അത് കൊണ്ട് 2 പേരെ എടുക്കുന്നത്"

ഭാഗ്യം 2 ഒഴിവു ഉണ്ട്..

" നിറയെ ആളുകള് ഉള്ളത് കൊണ്ടാ BSc  മാത്രം നില്ക്കാൻ പറയാം മുതലാളി പറഞ്ഞത് "

ഹോ എന്റെ പിള്ളേരെടെ ഭാഗ്യം.. ഭാവിയിൽ വേലയും കൂലിയും ഇല്ലാതാവാൻ ആണ് എന്റെ തന്ത എന്ന് മക്കളെ കൊണ്ട് പറയിപ്പികണ്ട...
അല്ലെങ്കിൽ തന്നെ ജോലി ഇല്ലെങ്കിൽ ആരെനിക്ക് പെണ്ണ് തരാൻ?? സൌന്ദര്യം കൊണ്ട് മാത്രം ലോകത്ത് പിടിച് നില്ക്കാൻ പറ്റണ്ടേ..

" മോൻ എല്ലാ സർട്ടിഫിക്കറ്റ് ഉം ഇങ്ങു താ... നിൻറെ കോളേജ് ളെ ഒരുത്തൻ കൂടെ ഇതിനു അപ്ലൈ ചെയ്തിട്ടുണ്ടല്ലോ..."

" yaa ഫ്രെഡി ... എന്റെ ഫ്രണ്ട് ആണ്... "

" എന്നാൽ അവനെ കൂടി ഇങ്ങൊട്ട് വിളിക്ക് "
ഞാൻ വാതിൽ പകുതി തുറന്നു തല പുരതെക്കിട്ട് ഫ്രെഡി യെ വിളിച്ചു...
അവന്റെ കയ്യി നിന്നും CERTIFICATES  വാങ്ങി..

" മക്കളെ ഇത് ഒരു ചെറു കിട സ്വകാര്യ സ്ഥാപനം ആണ്... ഇവടെ QUALIFICATION  ന്റെ ഒപ്പം തന്നെ RECOMENTATION  ഉം ഉണ്ട്.. 1 ആഴ്ചക്കുള്ളിൽ നിങ്ങളെ അറിയിക്കാം.. ഇതേ യോഗ്യതയിൽ വേറെ ആരേലും RECOMENTATION കൊണ്ട് വന്നാൽ ജോലി അവര്ക്ക് പോകും ...

എനി വെ ഓൾ ദി ബെസ്റ്റ് "

വീണ്ടും DUSP ...

പുറത്ത് കാതിരിക്കുന്നവൻ മാരെ ഒരു കൊലവെറി ലുക്ക്ഉം വിട്ട് ഞങ്ങൾ പുറത്തേക്കു  ഇറങ്ങി..

പുറത്തിറങ്ങി മുഖത്തോട് മുഖം നോക്കി..

ഫ്രെഡി രോഷത്തിൽ പറഞ്ഞു....

" ജനിക്കുവണേൽ കണ്ടില്ലേ കോപ്പനെ..!!  അവനെ പോലെ ജനിക്കണം.."

" ആരാ അത് "

" ഇവടത്തെ പുന്നൂസ് മുതലാളിടെ മോൻ "
ഓഹോ അപ്പടിയാ

" അളിയാ നിനക്കവനെ പരിചയം ഉണ്ടോ? അല്ല!! ഇവനെ കൊണ്ട് RECOMENT ചെയ്യിക്കാം.."

"നോ രക്ഷ മാൻ.. എനിക്ക് ഒട്ടും പരിചയം ഇല്ല.. "

വേറെ APPOINMENT ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ ഞങ്ങടെ ഡ്യൂട്ടി സ്ഥലത്തേക്ക് തിരിച്ചു...

" ശ്യാമേ കോളേജ് വിടുന്ന ടൈം ആയി... അലീന  ഇപ്പൊ എത്തും... "

" നീ അവളടെ കാര്യം മിണ്ടണ്ട "

" ഏയ്എല്ലാ പെണ്ണുങ്ങളും ഇങ്ങനാട ആദ്യം ഇഷ്ടം അല്ലെന്നു പറയും..."

" എല്ലാ പെണ്ണുങ്ങളും ചെരിപ്പ് എടുക്കുമോ? "

" എടാ ചെരിപ്പ് തന്നെ അല്ലെ? നീ തളരരുത്. "

" പിന്നെ എന്നിട്ട് വേണം അവൾടെ വീട്ടുകാർ എന്നെ തളർത്താൻ.."

ബസ്വന്നു അവൾ ഇറങ്ങി... ഞാൻ പഴയ പോലെ വെള്ളം ഇറക്കി ഇരുന്നു...
എനിക്ക് സംസാരിക്കണം എന്നുണ്ട്... അവളുടെ ചെരുപ്പിലെ ഹീൽ ന്റെ വലുപ്പം കണ്ടപ്പോ ആഗ്രഹം വേണ്ടെന്നു വച്ചു.

" ഡാ ശ്യാമേ നീ അത് കണ്ടാ "

" എനിക്കൊന്നും കാണണ്ട അവളെ "

" അതല്ലടാ ഒരു പുതിയ മുഖം. നിനക്കത്  ആരാണെന്നു  മനസ്സിലായോ ? "

" ആഹ നമ്മടെ പുന്നൂസ് ചേട്ടന്റെ മോൻ... "

" അതല്ല ബായീ ട്വിസ്റ്റ്‌........ അവൻ നിൻറെ പെണ്ണിനെയ നോക്കുന്നത് "

" എന്റെ പെണ്ണോ?... ഡാ..  മതി ഊതിയത് "

" ഡാ നമുക്ക് അവനുമായി മുട്ടിയാലോ? "

" വേണ്ടടാ....  വെറുതെ തല്ലു വാങ്ങി കൂട്ടണ്ട.. "

" മുട്ടലല്ല. എന്താ അവന്റെ ഉദ്ദേശം എന്നറിയണമല്ലോ.. "

അവൻ മുതലാളിടെ മോന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചോദിച്ചു

" DUDE ........ എന്താ നിൻറെ പേര്? "

" എബ്രഹാം

" കൊച്ചു കള്ളാ അലീനയെ കാണാൻ വന്നതല്ലേ...? "

" അയ്യോ ചേട്ടാ എങ്ങനെ മനസിലായി? "

" കാള വാല് പൊക്കുന്നത് കണ്ടാൽ അറിയില്ലേ? "

" നീ പുന്നൂസ് മുതലാളിടെ മോനല്ലേ? "

" .. അതെ അപ്പനെ അറിയുമോ? "

" പിന്നെ... ഇന്ന് രാവിലെ കൂടി കണ്ടല്ലേ ഉള്ളു..."

"ചേട്ടാ അപ്പനൊദിതൊന്നും പറയരുത് "

" അപ്പൊ സംഗതി കറക്റ്റ് ആണ്.. എടാ ശ്യാമേ  ഇത് അത് തന്നെ പഞ്ചാര"

" അയ്യോ പഞ്ചാര അല്ല.. സീരിയസ് ആണ്.. കുറെ കാലം ആയി പിന്നാലെ നടക്കുന്നു.. "

" അവൾക്ക് ഇത് അറിയുമോ? "

" അറിയുമായിരിക്കും പക്ഷെ ഞാൻ ഇത് വരെ സംസാരിച്ചിട്ടില്ല... എനിക്ക് അതിനുള്ള ധൈര്യം ഇല്ല "

" അപ്പൊ ഇത്രേം കാലം ചുറ്റിപറ്റി നടപ്പ് ആണല്ലേ ... എന്നിട്ട് ഇവടെയോന്നും കണ്ടിട്ടില്ലല്ലോ "

" ഞങ്ങൾ പ്ലസ്‌ 2 നു ഒരുമിച്ച് ആയിരുന്നു "

ഫ്രെഡി ടെ തല പുകച്ചുള്ള വരവ് കണ്ടപ്പോഴേ തോന്നി അടുത്ത ഗുലുമാലും കൊണ്ടാണ് വരുന്നത്...

" ശ്യാമേ നമുക്ക് ഇതിനിടയ്ക്ക് കളിച്ചാലോ? ഇവനെ കൊണ്ട് തന്നെ അപ്പൊ നമുക്ക് RECOMENTATION  ചെയ്യിപ്പിക്കാം.  ഇപ്പൊ ഇവനോട് കാര്യം പറയേണ്ട.. നമ്മൾ സഹായിച്ചാൽ അവനു നമ്മളെ തിരിച്ചും സഹായിക്കേണ്ട കടമ ഇല്ലേ?..."

" നമ്മടെ ചാത്തൻ മാഷിനെ സഹായിച്ച ഹാങ്ങ്ഓവർ മാറിയോട?... ലാസ്റ്റ് നമ്മള് വെറും പോസ്റ്റ്ആകും... വേണ്ട ബി വിട്ടു കള "

" നോ ഞാൻ കേസ് ഏറ്റെടുത്തു... സ്വന്തം റിസ്കിൽ "

" മച്ചു എബ്രഹാം ഇങ്ങു വാ... നിന്റെ കാര്യം അപ്പച്ചൻ ഏറ്റു മക്കളെ.. "

ബസ്സ്റ്റോപ്പിൽ അലീന ടെ വരവും കത്ത് ഇരുപ്പു തുടങ്ങിയിട്ട മണിക്കൂർ 1 ആയി..

ഹോ ബസ്വന്നു.. അവൾ ഇറങ്ങി...

പണി  പാമ്പായും പട്ടിയായും വരല്ലേ എന്നും പ്രാർത്ഥിച് ഫ്രെഡി കളത്തിൽ ഇറങ്ങി..

ഒരു ധൈര്യത്തിന് എന്നെയും കൂട്ടി... തല്ലു ഷെയർ ചെയ്യാൻ ആളായല്ലോ...

  അവളെ മറ്റൊരുത്തന് വിട്ടു കൊടുക്കാൻ മനസില്ല.. പക്ഷെ... AGAIN DUSP..  ഞാൻ ആജീവനാന്തം പിന്നാലെ നടന്നാലും നസ്രാണിയെ നായർ ക്ക് കിട്ടാൻ പോണില്ല... അവളടെ അച്ഛൻ ശ്രീനിവാസൻ അല്ലല്ലോ ത്യാഗം ചെയ്യാൻ.. അവൾ  അടുതെത്തി... എന്റെ മുട്ട് ഇടിക്കാൻ തുടങ്ങി... ഫ്രെഡി സ്റ്റാർട്ട്ചെയ്തു...

" അലീന ഒന്ന് നില്ക്കാമോ ഒരു കാര്യം പറയാനുണ്ട് "

" കോന്തന്റെ കാര്യം പറഞ്ഞു വന്നാൽ ചെരിപ്പൂരി  അടിക്കും എന്ന് ഞാൻ പറഞ്ഞതല്ലേ... DUSP!! "

" അയ്യോ അതല്ല കാര്യം... കുട്ടിക്ക് ചെരുപ്പിന്റെ വിചാരം മറ്റേ ഉള്ളു... "

" മ്മ്... എന്താ ഇത്ര വല്യ കാര്യം? "

" ഗൌരവം വിട്... നമ്മടെ പുന്നൂസ് ചേട്ടന്റെ മോൻ എബ്രഹാം നു നിന്നോട് ഒരു ഇഷ്ടം.. അവൻ കുറെ കാലം ആയി നിന്നെ.. "

" അത് എനിക്കറിയാം അതിനു ഇപ്പൊ എന്താ? "

" അല്ല... അവനു ഒരു മറുപടി..."

" അത് ഞാൻ നേരിട്ട് കൊടുത്തോളാം "

" അത് മതി... വേഗം വേണേ.... നല്ല പയ്യനാ.. "

ഇന്നലത്തെ സംഭവത്തിന്റെ സങ്കടം മാറാൻ വായ്നോക്കുംബോഴാണ്  ഫ്രെഡി ഓടി വരുന്നുണ്ട് .... വിജയശ്രീ ലളിതനായി വരുന്ന ചന്തുവിനെ പോലെ...
അലറി വിളിച്ച കൊണ്ട്...

" മതിയെട തൊള്ള പൊളിച്ചത്... എന്ത് പറ്റി... "

" അളിയാ ഓക്കേ ആയടാ... ലൈൻ സെറ്റ്.... ഫിക്സ്.... "

DUSP !!! അവൻ നാക്ക്മുക്ക ഡാൻസ് തുടങ്ങി... എനിക്ക് വല്യ സന്തോഷം ഒന്നും തോന്നില്ല... 

1 ആഴ്ച പോയത് അറിഞ്ഞില്ല.. എന്തോ നെഞ്ചിൽ ഒരു കനൽ വന്നിരിക്കുന്ന പോലുള്ള ഒരു സങ്കടം...

നാളെ ആണ് ഓഫീസ് വരാൻ പറഞ്ഞിരിക്കുന്നത്... അന്നേ ദിവസം എബ്രഹാം നെ വിളിച്ചോണ്ട് പോകാനാ പ്ലാൻ...  കക്ഷത്തിൽ ഇരിക്കുന്നത് പോയി... ഇനി ഉത്തരത്തിൽ ഉള്ളത് എങ്കിലും കിട്ടിയാൽ മതി..

ഫ്രെഡി വരുന്നുണ്ട്... വരവിൽ എന്തോ സ്പെല്ലിങ്ങ് മിസ്റ്റെക് ഉണ്ടല്ലോ... ബൈക്ക് ഗന്നം സ്റ്റൈൽ ഇല ആണ് വരുന്നത്... വെള്ളമടിച്ചിട്ടില്ല എന്ന് മനസിലായി...

വണ്ടി നിരത്തി സ്റ്റാന്റ് ഇടാൻ അവൻ ഒരുപാടു കഷ്ട്ടപെട്ടു... വന്നു നേരെ തോളിലേക്ക് വീണു...

" എടാ വീണ്ടും മൂഞ്ചിയെട... നമ്മടെ ജോലി പോയി... അവടെ അന്ന് നമ്മൾ കണ്ടില്ലേ 2 ഊളന്മാർ അവരെ എടുത്തു... "

ഐസ് ആയി പോയി....

" എങ്ങനെ സംഭവിച്ചു ഡാ... "

" എല്ലാത്തിനും കാരണം ഞാൻ തന്നെയാട 2 തെണ്ടികൾ അലീനടെ ആങ്ങളമാര... അവളാ എബ്രഹാം നെ കൊണ്ട് RECOMENT ചെയ്യിച്ചത്... അല്ലേൽ ഒരു മൈ****  ഇല്ലാതെ നമുക്ക് കിട്ടണ്ട ജോലിയാ "

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...(ആത്മഗദം)

" ശ്യാമേ ഞാൻ കാരണം നിന്റെ ജോലി കൂടെ പോയില്ലെട... "

" അളിയൻ സെന്റി അടിക്കാതെ... ഇതിന്റെ ക്ലൈമാക്സ്ഇങ്ങനെ ഒക്കെ തന്നെ ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു... പോട്ടെ ബായി "

അവന്റെ ഭാവം പെട്ടെന്ന് മാറി... രൗദ്രം ആയി... അവന്റെ കണ്ണ് കളിൽ പകയുടെ തീക്കനൽ ഞാൻ കണ്ടു... ഞാൻ ഞെട്ടി ഇല്ലെങ്കിലും അവനെ സന്തോഷിപ്പിക്കാൻ അത് പോലെ അഭിനയിച്ചു..

" ഇല്ല ഇതിന്റെ ക്ലൈമാക്സ്ഇതല്ല... ഞാൻ ഇത് തകർക്കും.. അങ്ങനെ നമ്മളെ കണ്ണീരിൽ ആക്കി ആരും ഇവടെ ജീവിക്കണ്ട... "

" അതിനു അവർ എന്ത് പിഴച്ചു? അറിഞ്ഞു  കൊണ്ട് അല്ലല്ലോ "

" നീ ഒന്നും പറയണ്ട... ഇത് എന്റെ വാശി ആണ്.. "

" നീ എന്ത് ചെയ്യാൻ പോകുവാ...? "

 ആലോചിച്ചിട്ട് പറഞ്ഞു

" അല്പ്പം ചീപ്പ് ആണ്... ബട്ട്ഇപ്പൊ ഇത് മതി... "

എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു.. ഞാൻ ഒന്നും പറയാൻ നിന്നില്ല... അവൻ പറഞ്ഞ വഴികളിലൂടെ പോയി എത്തിയത് അലീന ടെ വീടിനു മുന്നില്... പ്ലാൻ എല്ലാം മനസിലായി...

" ഫ്രെഡി കോലത്തിൽ തന്നെ വേണോ? "

" വേണം "

അവൻ അകത് കേറി ബെല്ൽ അടിച്ചു... കോളേജ് ടൈം ആയത് കൊണ്ട് അലീന ഉണ്ടാവില്ല എന്ന് ഉറപ്പാണ്‌........

അവൾടെ അപ്പനാണ് വാതിൽ തുറന്നത്... അവൻ ഓവർ ആക്കുമോ എന്നാ പേടിയിൽ ഞാൻ അവടെ തന്നെ നിന്നു... പറയുന്നത് കേൾക്കാൻ പറ്റില്ലെങ്കിലും നമുക്ക് ഊഹിക്കവുന്നത്തെ ഉണ്ടായിരുന്നുള്ളു ....

എല്ലാം പറഞ്ഞു ഒരു കുടുംബം കലക്കിയ സംത്രിപ്തിയുമായി അവൻ നടന്നു വന്നു...

" പോകാം "

ഒരു മാറ്റവും ഇല്ലാത്ത ഞങ്ങൾ വീണ്ടും പഴയ ബസ്സ്റ്റോപ്പ്ലെ ആൽമര തണലിൽ ഭൂമിക്ക് ഭാരം ആയി ഇരിക്കുന്നു... അവടെ വന്നു പോകാറുള്ള കാക്കക്കും അണ്ണാനും മരം കൊത്തിക്കും വരെ ഞങ്ങടെ തിരുമോന്ത കണ്ടു വെറുത്തു തുടങ്ങി..

ഒരു പഴയ മാരുതി 800 ഞങ്ങടെ അടുത്ത് വന്നു നിർത്തി...
അലീന ടെ അപ്പൻ അതിൽ നിന്നു ഇറങ്ങി... ഓടാൻ പോലും വഴി ഇല്ല.. എന്തും വരട്ടെ എന്ന് പറഞ്ഞു നെഞ്ഞും തള്ളി ഇരുന്നു...

" ആഹ മക്കളെ നിങ്ങൾ അന്ന് വന്നു പറഞ്ഞില്ലേ... മക്കടെ കാര്യം.. ഞാൻ പുന്നൂസ് മയി സംസാരിച്ചു... അതങ്ങ് ഉറപ്പിച്ചു... മക്കള് പഠിച്ചു ജോലി ഒക്കെ ആയ ശേഷം അതങ്ങ് നടത്തണം.. മക്കടെ ആഗ്രഹം  അതനങ്കിൽ  അത് നടക്കട്ടെ "

നല്ല ബെസ്റ്റ് അപ്പൻ... ഇയാൾക്ക് പത്മശ്രീ തന്നെ കൊടുക്കണം... കാര്യം പറഞ്ഞു അപ്പൻ പോയി... ഫ്രെഡി ക്ക് എന്റെ മുഖത്ത് നോക്കാൻ വല്ലാത്ത ദുഖം..

" ശ്യാമേ നമ്മൾ വളഞ്ഞ വഴി ചിന്തിച്ചത് കൊണ്ടാ ഇതെല്ലം ഉണ്ടായത്... ഇനി നമ്മൾ നേർ വഴിക്ക് ആയിരിക്കും... "

" മൂഞ്ചി കഴിയുമ്പോ പിന്നെ ഓരോരോ തത്വങ്ങൾ വരും.. വളിപ്പ് ഒപ്പിച് ലാസ്റ്റ് തത്വം പറയുമ്പോ കയ്യടിക്കാൻ ഞാൻ ജഗദീഷ് അല്ല...  "

എന്തായാലും എല്ലാം ശുഭം ആയി (മറ്റുള്ളവര്ക്ക്) ഞങ്ങൾ പഴയ പോലെ അവടത്തെ പക്ഷികളെ വെറുപ്പിച്ചു കൊണ്ട് ആലിന്റെ കീഴെ തന്നെ ഉണ്ട്.

                                                                                                                                                

-----------------------------------ശുഭം--------------------------------------------------------